ഡൽഹി: ഭരണഘടന ഉയർത്തിപ്പിടിച്ച് ഒറ്റയ്ക്ക് മുന്നേറുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ മോദിജി ഭരണം പതറുകയാണ് എന്ന് കഴിഞ്ഞ 3 മാസം ഉണ്ടായ യു ടേണുകൾ തെളിയിക്കുന്നു.
240 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയാണെന്നും മുന്നണിക്ക് ഭൂരിപക്ഷമുണ്ടെന്നും മുൻകാലത്തേക്കാൾ സീറ്റ് കുറച്ചു കുറവാണെങ്കിലെന്താ ആണെങ്കിൽ എന്താ, സർക്കാർ മോദിയുടെ തന്നെ അല്ലേ എന്നും അഹങ്കാരത്തോടെ ചോദിച്ചിരുന്നവർ പോലും കുറേ നാളായി മൗനത്തിലാണ്. അധികാരത്തിലേറി 3 മാസം ആകുമ്പോൾ 3 സുപ്രധാന നയപരമായ നിയമനിർമാണ നീക്കങ്ങൾ പാതിവഴിയിലിട്ട് യു ടേൺ അടിച്ച് പ്രാരംഭ സ്ഥാനത്ത് തന്നെ തിരിച്ചെത്തി നിൽപ്പാണ് മോദി സർക്കാർ. യുപിഎസ്‌സിയിലെ ലാറ്ററൽ എൻട്രി നീക്കത്തിനെതിരെ എതിർപ്പുമായി ലോക്സഭയിൽ രാഹുൽ ഗാന്ധി എണീറ്റു നിന്നതേ തീരുമാനം പിൻവലിച്ചതായി പ്രഖ്യാപിച്ച് സർക്കാർ പിൻ വാങ്ങിയതാണ് ഏറ്റവും ഒടുവിലുള്ള സംഭവം.
വഖഫ് ബോർഡ് ബിൽ സർക്കാർ പാസാക്കി നടപ്പിലാക്കും എന്ന് സഭയിൽ അവകാശപ്പെട്ട സർക്കാർ പിന്നീട് വിഷയം ജെപിസി (ജോയൻ്റ് പാർലമെൻ്ററി കമ്മിറ്റി ) ക്ക് വിടേണ്ടതായി വന്നു. വഖഫ് ബിൽ ജെപിസിക്ക് വിടണമെന്ന് ആദ്യം ആവശ്യപ്പെട്ട രാഹുലിനെതിരെ ബിജെപി കടുത്ത പ്രതിരോധമാണ് തീർത്തത്. പക്ഷെ പിടിച്ചു നിൽക്കാനായില്ല. ബ്രോഡ്കാസ്റ്റിംഗ് ബിൽ ആയിരുന്നു മറ്റൊരു വിഷയം. 2023 ൽ കരട് ഉണ്ടാക്കി വച്ച ബ്രോഡ്കാസ്റ്റിങ് ബിൽ ചർച്ച ചെയ്യാൻ പോലും തയാറല്ല എന്ന നിലപാടിലായിരുന്നു രണ്ടാം മോദി സർക്കാർ. ഒടുവിൽ ഇത്തവണ ചർച്ചയ്ക്ക് തയാറാണെന്നും പ്രഖ്യാപിക്കേണ്ടി വന്നു.
ഈ നിലയിലാണ് കാര്യങ്ങൾ മുന്നേറുന്നതെങ്കിൽ കാലാവധി പൂർത്തിയാകും മുൻപേ മോദി സർക്കാർ നിലംപൊത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Three months, three U-turns, Modi government is sweating in front of Rahul.